20 April 2024 Saturday

സ്വരാജ് പുരസ്കാരം ആസൂത്രണത്തിന്റെയും കൂട്ടായ്മയുടെയും വിജയം:കെജെ അമൽദാസ്

ckmnews

സ്വരാജ് പുരസ്കാരം ആസൂത്രണത്തിന്റെയും കൂട്ടായ്മയുടെയും വിജയം:കെജെ അമൽദാസ് 


ചങ്ങരംകുളം:പ്രസിഡന്റിന്റെ  നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് പെരുമ്പടപ്പ് ബ്ളോക്ക് സെക്രട്ടറി കെജെ അമൽദാസ്.ത്രിതല തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കേണ്ട മേഖലകളും പദ്ധതികളും സംബന്ധിച്ചു സംസ്ഥാന സർക്കാരിന് കാഴ്ചപ്പാടുണ്ട് . അത്തരം മേഖലകളിൽ മികവുറ്റതും നൂതനവും അനുകരണീയവുമായ പദ്ധതികൾ ആസൂത്രണം ചെയ്ത് കാര്യക്ഷമതയോടെ നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ബ്ളോക് പഞ്ചായത്തിന്റെ വിജയമെന്നും ഇതിനു കൂടെ നിന്ന ഭരണസമിതി അംഗങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റു മുഴുവൻ ജീവനക്കാർ എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നതായും അമൽദാസ് പറഞ്ഞു