19 April 2024 Friday

വളയംകുളം അസബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജ് ജിയോഫെസ്റ്റ് സംഘടിപ്പിച്ചു

ckmnews

വളയംകുളം അസബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജ് ജിയോഫെസ്റ്റ് സംഘടിപ്പിച്ചു


ചങ്ങരംകുളം:വളയംകുളം അസബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജ് ജിയോളജി ഡിപ്പാർട്ട്മെൻറിന് കീഴിൽ ജിയോഫെസ്റ്റ് സംഘടിപ്പിച്ചു.പ്രദർശനം ജിയോ ഫസ്റ്റ് കോളജ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.ജിയോളജി വിദ്യാർഥികൾക് പഠന ഗവേഷണ രംഗത്ത് സഹായകരമായ എക്സിബിഷനിൽ നൂറിലധികം സാമ്പിളുകൾ പ്രദർശിപ്പിച്ചു.ഉദ്ഘാടന പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ പ്രാഫ.മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു പിടിഎ വൈസ് പ്രസിഡണ്ട് വി.ഖമറുദ്ദിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു ജിയോളജി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് വിബിത എന്നിവർ പ്രസംഗിച്ചു .രണ്ടു ദിവസങ്ങളിൽ ആയി നടക്കുന്നഎക്സിബിഷനിൽ  രണ്ടാം ദിവസം സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വീക്ഷിക്കുന്നതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്