29 March 2024 Friday

പന്താവൂർ ഇർശാദിൽ നടന്ന ഹജ്ജ് മുന്നൊരുക്ക സംഗമം നടത്തി

ckmnews



ചങ്ങരംകുളം :കേരളത്തിൽ മൂന്നിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് അനുവദിക്കുകയും സർക്കാർ ഹജ്ജ് ക്വാട്ട 80 ശതമാനമാക്കി ഉയർത്തുകയും ചെയ്ത സർക്കാറിനേയും ഇതിന്നായി പരിശ്രമം നടത്തിയ ഹജ്ജ് കമ്മിറ്റിയേയും പന്താവൂർ ഇർശാദിൽ നടന്ന ഹജ്ജ് മുന്നൊരുക്ക സംഗമം അഭിനന്ദിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനോദ്ഘാടനം  കേരള ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ നിർവഹിച്ചു.ഓൺലൈനായി അപേക്ഷ നൽകൽ, പരിശോധന,മാർഗനിർദ്ദേശങ്ങൾ എന്നിവ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിലൂടെ ലഭ്യമാവും സർക്കാർ ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജ് കർമ്മം ഉദ്ദേശിക്കുന്നവർ മതിയായ രേഖകൾ സഹിതമാണ് ഡെസ്കിലെത്തേണ്ടത്. വിശദ വിവരങ്ങൾക്ക് : 9539071170, 9072724700

 കെ സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു  വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ധീൻ ഹാജി, എം കെ ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി, കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു.