25 April 2024 Thursday

താനൂർ സ്വദേശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചെറുചിത്രം ശ്രദ്ധേയമായി

ckmnews

മഹാമാരി നാളിലെ ലോക്ഡൗണില്‍ ചലച്ചിത്ര ലോകം വിലങ്ങണിയുമ്പോള്‍ റാസല്‍ഖൈമ മീന്‍ ചന്തയിലെ ഒരു സംഘം മലയാളി യുവാക്കള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം ആസ്വാദമനസ്സിൽ ഇടം നേടി കൊണ്ടിരിക്കുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകൾ ആണ് ഈ ചെറു ചിത്രം കണ്ടത്. ഈ ചെറു സിനിമയുടെ പ്രതേക എന്താണ് എന്നല്ലേ ഇതു തന്നെ. കാമറയും സാങ്കേതികതകളും രണ്ട് സ്ത്രീ കഥാപാത്രങ്ങളെയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു അഭിനേതാക്കളും, രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും ഓള്‍ഡ് റാസല്‍ഖൈമയിലെ മല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍.ഈ മത്സ്യ മാർക്കറ്റിലെ കലാ കാരന്മാരുടെ കഴിവുകളാണ് ഈ കൊറോണ കാലത്ത് പുറം ലോകം അറിഞ്ഞത്.കോവിഡി​ന്റെ  പ്രഥമ ഘട്ടത്തില്‍ പ്രവാസ ലോകം അനുഭവിച്ച ആകുലതകളും വിഷമ സന്ധികളും വരച്ചുകാണിച്ചാണ് ചിത്രം പുരോഗമിക്കുന്നത്.വര്‍ഷങ്ങളായി റാസൽ ഖൈമ  ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് കടവത്താണ് ചിത്രത്തി​ന്റെ  രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.മലപ്പുറം തിരൂര്‍ ഉണ്യാല്‍ സ്വദേശിയാണ്. അഷ്റഫ് മാളിയേക്കലും ഹാദി മാളിയേക്കലും കാമറയും പി.കെ. വിനീഷ് എഡിറ്റിങ്ങും ഐ ജോണ്‍ ഇബിനസര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രം റാക് ഫിലിം മൂവ്മെൻറ്​ ആണ് നിര്‍മിച്ചിരിക്കുന്നത്.  പരിചയക്കുറവി​ന്റെ  ചെറു നിഴലുണ്ടെങ്കിലും 'അകലങ്ങളിൽ'മുന്നോട്ടുവെക്കുന്ന സന്ദേശവും 'താര'ങ്ങളുടെ പ്രകടനവും ഗംഭീരമാണെന്ന് പ്രമുഖ സൗണ്ട് എൻജിനീയറും ചിത്രത്തി​ന്റെ  സംഗീത സംവിധായകനുമായ ഐ ജോണ്‍ ഇബിനസര്‍. ഉച്ചക്ക് ശേഷം ലഭിക്കുന്ന ഒഴിവ് സമയമാണ് ഇവര്‍ കാമറക്ക് മുന്നില്‍ എത്തിയത്.ഇതിലെ സ്ത്രീ കഥാ പാത്രം അവതരിപ്പിച്ചിട്ടുള്ളത് നിരവധി ചെറുചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച കലാ കാരി ദീപ പുന്നിയൂർക്കുളം ആണ്. റാക് ഫിഷ് മാര്‍ക്കറ്റിലെ അന്‍വര്‍ പുതിയ കടപ്പുറം, ഹനീഫ ഉണ്യാല്‍, റഫീഖ് കൈനിക്കര, അസ്ക്കര്‍ താനൂര്‍, ഹമീദ് കാരത്തൂര്‍, ഇര്‍ഷാദ് സി.സി, ശാഹുല്‍ വാക്കാട്, അസ്​ലം താമരശ്ശേരി, നവാബ് കാരത്തൂര്‍, സുബൈര്‍ പരപ്പനങ്ങാടി എന്നിവര്‍ക്കൊപ്പം ധരണി, സീനത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ജോലിക്കിടയിൽ കിട്ടിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ഈ മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾ.

ആഷിക്ക് നന്നംമുക്ക് (റാസല്‍ഖൈമ)