29 March 2024 Friday

പ്ളസ്ടു വിജയികളെ യൂത്ത് ലീഗ് പുരസ്കാരം നല്‍കി അനുമോദിച്ചു

ckmnews


ചങ്ങരംകുളം : പാവിട്ടപ്പുറം യൂണിറ്റ് മുസ്‌ലിം ലീഗ് ,യൂത്ത് ലീഗ് എംഎസ്എഫ് ,കെഎംസിസി  കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പാവിട്ടപ്പുറം പ്രദേശത്തു നിന്നും പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും പുരസ്കാരം നല്‍കി അനുമോദിക്കുന്നതിന്റെ ആദ്യഘട്ടം പൊന്നാനി നിയോജകമണ്ഡലം മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ,ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പിപി യൂസഫലി എന്നിവർ ചേർന്ന് നിർവഹിച്ചു .രണ്ടാം ഘട്ടം 08/09/2020ന് നടക്കും .നേരത്തെ പത്താം ക്ലാസ്സ് വിജയികളെയും രണ്ടു ഘട്ടങ്ങളിലായി അനുമോദിച്ചിരുന്നു .മുഹമ്മദാലി ,സലാം പാവിട്ടപ്പുറം ,അജ്മൽ ,സൈനു പാവിട്ടപ്പുറം ,ഫായിസ് ,ഷഹാബ് തുടങ്ങിയവർ സംബന്ധിച്ചു.