19 April 2024 Friday

ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

ckmnews


ചങ്ങരംകുളം:ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു.ചൊവ്വാഴ്ച കാലത്ത് നിർമാല്യ ദർശനം,ഗണപതിഹോമം,ഉഷപൂജ,മേളത്തോടു കൂടി പറവെപ്പ് എന്നിവ നടന്നു.11ന് ഉച്ചപൂജ,ഉച്ച തീരിഞ്ഞ് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി.വൈകിയിട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തി,തുടർന്ന് ദീപാരാധന ചൈനീസ് വെടിക്കെട്ട്,കേളി,കൊമ്പ്പറ്റ്,കുഴൽപറ്റ്,തായമ്പക  എന്നിവക്ക് ശേഷം നാടൻപാട്ടും നടന്നു.ബുധനാഴ്ച പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവത്തിന് കൊടിയിറങ്ങി