24 April 2024 Wednesday

അൽ ഫലാഹ് സ്കൂളിന് അഭിമാനമായ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

ckmnews

അൽ ഫലാഹ് സ്കൂളിന് അഭിമാനമായ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

 

ചങ്ങരംകുളം:ഫെബ്രുവരി 1  മുതൽ 4 വരെ യു.പി ലെ വാരണാസിയിൽ വച്ച് നടന്ന സി ബി എസ് സി നാഷണൽ അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 200 മീറ്റർ റണ്ണിങ് റൈസ് , ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച്

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിന് അഭിമാനമായ കായിക താരങ്ങൾക്ക് സ്വീകരണം നൽകി.നാടിന്റെയും സ്കൂളിന്റെയും അഭിമാനമായ കക്കിടിപ്പുറം അൽഫലാഹ് എ എം എം ഇംഗ്ലീഷ്  സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ നാഫിഹ്,കക്കിടക്കൽ മൂർക്കഞ്ഞാലിൽ അബ്ദുൽ വാസിഹ് കദീജ എന്നവരുടെ മകനാണ് .മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നാഫിഹിനെയും  കോച്ച് ശ്രീകുമാറിനെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വർണ്ണാഭമായ സ്വീകരണം നൽകി.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ അമയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ അബ്ദുൾ മജീദ് കെ വി അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ പരിപാടി ഉദ്ഘാടനം ചെയ്തു.പിടിഎ യുടെ സ്നേഹാദരവ്  പിടിഎ പ്രസിഡണ്ട് മൻസൂർ ഖാൻ കൈമാറി, ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, ട്രസ്റ്റ് ജനറൽ സെക്രട്ടറി ഫാറൂഖ് തലാപ്പിൽ , സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ ടി ,പിടിഎ പ്രസിഡണ്ട് മൻസൂർ ഖാൻ ,വൈസ് പ്രിൻസിപ്പൽ പ്രിയ ടി കെ , എം എസ് ഹെഡ് റഫീഖ്മൗലവി,എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാഫി വാഫി നന്ദിയും പറഞ്ഞു.സ്കൂൾ ജീവനക്കാർ,പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.