24 April 2024 Wednesday

മലപ്പുറം ജില്ലാ അതിര്‍ത്തി വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചെന്ന് ജില്ലാകളക്ടര്‍ ജാഫര്‍ മലിക്

ckmnews

മലപ്പുറം: കോവിഡ് 19 ന്റെ മുൻകരുതലിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ 

ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലുള്ള സംസ്ഥാന അതിർത്തി ജില്ലാ ഭരണകുടം അടച്ചു.

വഴിക്കടവ് നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം പരിശോധന നടത്തും. 

അതിര്‍ത്തി കടക്കുന്നവരെ തടഞ്ഞു തിരിച്ചയക്കും. 

തമിഴ്നാട്ടില്‍ നിന്നും ജില്ലയിലേക്കു വരുന്നവരേയും അതിര്‍ത്തി വഴി കടത്തിവിടില്ല. 

അതിര്‍ത്തി വഴിയുള്ള യാത്രകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ ജാഫർ മാലിക്ക് വ്യക്തമാക്കി.

എന്നാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന അതിർത്തികളിൽ നേരത്തെ തന്നെ പരിശോധന ശക്ക്തമാക്കിയിരുന്നു

എന്നാൽ കോവിഡ്19 സംസഥാനത്ത്.കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗതാഗതം അടക്കാൻ ജില്ലാ ഭരണകുടത്തിന്റെ തീരുമാനം .

ഇന്ന് മുതൽ അടിയന്തര അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നാടുകാണി വഴി തമിഴ്‌നാട് അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് നീലഗിരി ജില്ലാ കലക്ടറും അറിയിച്ചു.

ഇതോടെ മലപ്പുറം ജില്ലയുടെ സംസ്ഥാന അതിർത്തിക്കൾ എല്ലാം തന്നെ ഗതാഗതം നിലച്ചു