19 April 2024 Friday

ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ckmnews

ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും


ആലംകോട് ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നടക്കും.കാലത്ത് നിർമാല്യ ദർശനം,ഗണപതിഹോമം,ഉഷപൂജ,മേളത്തോടു കൂടി പറവെപ്പ് എന്നിവ നടന്നു.11ന് ഉച്ചപൂജ,ഉച്ച തീരിഞ്ഞ് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്.വൈകിയിട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ,തുടർന്ന് ദീപാരാധന,കേളി,കൊമ്പ്പറ്റ്,കുഴൽപറ്റ്,തായമ്പക എന്നിവ നടക്കും.ബുധനാഴ്ച പുലർച്ചെ പൂരം കൊടിയിറങ്ങും