28 March 2024 Thursday

മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം

ckmnews

പാലക്കാട്‌: മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു