24 April 2024 Wednesday

കോക്കൂർ എ എച്ച്‌ എം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ckmnews

കോക്കൂർ എ എച്ച്‌ എം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു 


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടീൻസ് ക്ലബിന്റെ ഉദ്ഘാടനം കോർപ്പറേറ്റ് ട്രെയിനർ ഡോ. അരുൺ ബാലകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി വികാരങ്ങളുടെ മാനേജ്മെന്റ് എന്ന വിഷയത്തിൽ ‌വിദ്യാർത്ഥികൾക്ക്‌ ക്യാമ്പ്‌ സംഘടിപിച്ചു. രമണി കെ ആർ അധ്യക്ഷത വഹിച്ചു.ടീൻസ് ക്ലബ്‌ നോഡൽ ഓഫീസർ ലത എം കെ, വിപിൻ കെ എം, ഡെയ്സി എം ജെ, ഗ്രീഷ്മ പി പി, ജെസ്സി ടി എൽ പ്രസംഗിച്ചു.