19 April 2024 Friday

രാഷ്‌ട്രീയ പ്രേരിത പോലീസ്‌ നടപടിയിൽ യു.ഡി.എഫ്‌. പ്രതിഷേധിച്ചു

ckmnews

രാഷ്‌ട്രീയ പ്രേരിത പോലീസ്‌ നടപടിയിൽ യു.ഡി.എഫ്‌. പ്രതിഷേധിച്ചു


ചങ്ങരംകുളം:ജനങ്ങളുടെമേൽ അമിതനികുതി അടിച്ചേൽപിക്കുന്ന ജനവിരുദ്ധ ബഡ്ജറ്റിനെതിരെ പൊന്നാനിയിൽ പ്രതിഷേധിച്ചവർക്കെതിരെയും മുസ്‌ലിം യൂത്ത്‌ ലീഗ്‌ നേതാവ്‌ പി.കെ.ഫിറോസിനെ അറസ്റ്റ്‌ ചെയ്‌തതിൽ ചങ്ങരംകുളത്തും മാറഞ്ചേരി യിലും പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയും കള്ളക്കേസ്സെടുത്ത പോലീസ്‌ നടപടികളിൽ യുഡിഎഫ് പ്രതിഷേധിച്ചു.രാഷ്‌ട്രീയ പ്രേരിതമായ ഇത്തരം നടപടികൾ പോലീസിന്റെ ഭാഗത്ത്‌ നിന്നും തുടർന്നാൽ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന് ചങ്ങരംകുളം ലീഗ്‌ ഹൗസിൽ ചേർന്ന പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ്‌ യോഗം മുന്നറിയിപ്പ്‌ നൽകി.യു.ഡി.എഫ്‌. നേതാവും പൊന്നാനി നഗരസഭ മുൻ ചെയർമാനുമായിരുന്ന വി.പി. ഹുസ്സൈൻ കോയ തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.സംസ്‌ഥാന,ജില്ലാ തലങ്ങളിൽ യു.ഡി.എഫ്‌ സംഘടിപ്പിക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.നിയോജകമണ്ഡലം യു.ഡി.എഫ്‌. ചെയർമാൻ പി.പി.യൂസഫലി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഷംസു കല്ലാട്ടയിൽ, മണ്ഡലം മുസ്‌ലിം ലീഗ്‌ ജനറൽ സെക്രട്ടറി സി.എം.യൂസുഫ്‌, ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി,കെ.എം. അനന്തകൃഷ്‌ണൻ മാസ്റ്റർ, ഷാനവാസ്‌ വട്ടത്തൂർ, മുസ്‌ഥഫ വടമുക്ക്‌, എ.കെ. ആലി,കെ.കെ.ബീരാൻകുട്ടി, ടി. ശ്രീജിത്ത്‌, ബഷീർ കക്കിടിക്കൽ, മുഹമ്മദലി നരണിപ്പുഴ,ടി.പി.കേരളീയൻ, കെ. കാദർ കടവ്‌, അഷറഫ്‌ കാട്ടിൽ, നാഹിർ ആലുങ്ങൽ, മജീദ്‌ കല്ലുങ്ങൽ,എം.അബ്ദുല്ലത്തീഫ്‌, പ്രണവം പ്രസാദ്‌, പി.ടി. അബ്ദുൽ ഖാദർ,അബ്ദുസ്സലാം കുഞ്ഞു, എൻ. ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.