25 April 2024 Thursday

വഹദ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി യോഗം വളയംകുളത്ത് നടന്നു

ckmnews


ചങ്ങരംകുളം:വഹദ ചങ്ങരംകുളം മണ്ഡലം പ്രോഗ്രാം വളയംകുളം എം ഐ ഹാളിൽ സംസ്ഥാന സിക്രട്ടറി സി.മമ്മു കോട്ടക്കൽ ഉൽഘാടനം ചെയ്തു.2023 ഡിസംമ്പറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വരെയുള്ള സംസ്ഥാന സമതിയുടെവിവിധ പദ്ധതികൾ സംഗമത്തിൽ ചർച്ച ചെയ്തു.പ്രവർത്തകന്റെ ബാദ്യതകളെ കുറിച്ച് സംസ്ഥാന സിക്രട്ടറി സുഹൈൽ സാബിർ മാസ്റ്റർ പ്രസംഗിച്ചു.ജില്ലാ സ്ക്രട്ടറി അബ്ദുൽ വഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പി.പി. ഖാലിദ്, എം. അബ്ബാസലി മാറോളി ,എൻ.എം.അബ്ബാസ് എറവറംകുന്ന്,എം.അശ്റഫ് നരി പുഴ,സി.വി.ഇബ്രാഹിംക്കുട്ടി വളയംകുളം,ഇസ്മയിൽ മൂക്കുതല, സാജിൽ ഖാലിദ് ശാന്തിനഗർ, സന റസാഖ്,റാഫിദ പി.ഐ, നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.