29 March 2024 Friday

ഗുരുവായൂര്‍ ബസ്റ്റാന്‍ഡില്‍ തോക്ക് ചൂണ്ടി ഭീഷണി; കാറിലെത്തിയ സംഘം പിടിയില്‍.

ckmnews



ഗുരുവായൂര്‍ : പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ കാറിലെത്തിയ സംഘം ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. അക്രമി സംഘത്തെ ബസ് ജീവനക്കാരും

നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. അക്രമി സംഘത്തിന്റെ കാറിന്

 ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. ഗുരുവായൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന മെഹ്‌സില്‍ എന്ന ബസിലെ ജീവനക്കാരുമായാണ് സംഘര്‍ഷമുണ്ടായത്. അക്രമി സംഘത്തിന്റെ കയ്യില്‍ എയര്‍ഗണ്ണും, കത്തികളും ഉണ്ടായിരുന്നു.