24 April 2024 Wednesday

കപ്പൂർ എറവക്കാട് പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി

ckmnews

കപ്പൂർ എറവക്കാട് പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കമായി


കപ്പൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ എറവക്കാട്  പാടശേഖരത്തിൽ  (മണികണ്ടൻ തറ ക്ഷേത്ര പരിസരം) തിരിച്ചു വന്ന പ്രവാസികളായ  സഫീർ ,ഷാജി  എന്നിവർ ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് തണ്ണി മത്തൻ കൃഷിക്ക് തുടക്കം കുറിച്ചു.സഫീറിൻ്റെ  പിതാവായ പോക്കർ തനെ യാണ് നേതൃത്വം കൊടുക്കുന്നത്  ആധുനിക രീതിയിൽ ഉള്ള ട്രിപ്പിങ്ങ് സംവിധാനം ഉപയോഗിച്ചാണ് 

തൈകൾക്ക് വെള്ളവും 'വളവും നൽകുന്നത്  ചെറിയ നീർത്തടം ഉണ്ടാക്കി അതിൽ വെള്ളം സംഭരിച്ച് അതിൽ നിന്നാണ് ട്രിപ്പിങ്ങ് നടത്തുന്നത് , ഇന്ന് കർഷകരുടെ നേതൃത്വത്തിൽ നടന്ന തണ്ണി മത്തൻ തൈ നടൽ  കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ തുടക്കം കുറിച്ച്  നിർവ്വഹിച്ചു ,വൈസ് പ്രസിഡണ്ട് കെ വി ആമിനക്കുട്ടി ,കൃഷി ഓഫീസർ ഷഹ്ന ,അസിസ്റ്റൻ്റ് സജിത ,കർഷകരായ പോക്കർ ,കുഞ്ഞിപ്പ,ഇബ്രാഹിം കുട്ടി ,രവി ,കുഞ്ഞഹമ്മദ് ,അൻവർ  തുടങ്ങിയവരും പങ്കെടുത്തു