28 March 2024 Thursday

ഗജവീരൻമാർ നിരന്നു:ആനായ്ക്കൽ ചീരംകുളങ്ങര പൂരം സമാപിച്ചു

ckmnews

ഗജവീരൻമാർ നിരന്നു:ആനായ്ക്കൽ ചീരംകുളങ്ങര പൂരം സമാപിച്ചു


പ്രസിദ്ധമായ ആനായ്ക്കൽ ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. 11 ന് നാടന്‍ വേലകളും 12ന് ആന പൂരവുമായാണ് വർണ്ണാഭമായി ആഘോഷിച്ചത്‌.11 ശനിയാഴ്ച ക്ഷേത്ര തട്ടകത്തെ വിവിധ ദേശങ്ങളില്‍ നിന്നും തെയ്യം,തിറ ,പൂതന്‍,കരിങ്കാളി തുടങ്ങിയ വേലകള്‍ വൈകിട്ട് 5 മണി മുതല്‍ ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേർന്നു.ദീപാരാധനയ്ക്കുശേഷം വെളിച്ചപ്പാടെത്തി അനുഗ്രഹവര്‍ഷം നല്‍കി 7 30 നാണ് വേലപ്പൂരങ്ങൾ  സമാപിച്ചത്.പൂര ദിവസമായ ഞായറാഴ്ച രാവിലെ ഗണപതിഹോമം മറ്റ് വിശേഷാല്‍ പൂജകള്‍ ,നടപ്പറ എന്നിവ നടന്നു. ഉച്ചയ്ക്ക് 1 മണിക്ക് ദേവസ്വം പൂരം എഴുന്നള്ളിപ്പും തുടർന്ന്. ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 25 പ്രാദേശിക പൂരങ്ങളുടെ വരവും ഉണ്ടായി. വൈകിട്ട് 5 മണിയോടുകൂടി പേരുകേട്ട 50 ഗജവീരന്മാര്‍ അണി നിരന്ന കൂട്ട എഴുന്നള്ളിപ്പും വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തില്‍ പാണ്ടിമേളവും നടന്നു. 6 ന് പരമ്പരാഗത വേല വരവും ശേഷം ദീപാരാധന,മേലേക്കാവില്‍ വേല, നടക്കല്‍ പറ, വെളിച്ചപ്പെടല്‍, കേളി, നിറമാല ചുറ്റുവിളക്ക് എന്നിവയും ഉണ്ടായി