19 April 2024 Friday

കപ്പൂര്‍ പഞ്ചായത്തില്‍ 8 വാര്‍ഡ് കണ്ടയ്ന്‍മെന്റ് സോണില്‍ ഉദിനുപറമ്പ് ഞാറക്കുന്ന് കൊഴിക്കര മുള്ളംകുന്ന് മേഖലയില്‍ ജാഗ്രത

ckmnews


ചങ്ങരംകുളം:കപ്പൂര്‍ പഞ്ചായത്തില്‍ 8 വാര്‍ഡ് കണ്ടയ്ന്‍മെന്റ് സോണാക്കി.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തില്‍ ആണ്  പ്രദേശം കണ്ടയ്മെന്റ് സോണാക്കിയത്. മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കപ്പൂര്‍ പഞ്ചായത്തിൽ ഉൾപെടുന്ന  ഉദിനൂപറമ്പിലെ ചില പ്രദേശങ്ങൾ ഞാറക്കുന്ന് കൊഴിക്കര മുള്ളംകുന്ന്   മേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പും പഞ്ചായത്തും പോലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ നിരവധി പേരുമായി അടുത്തിടപഴകിയതിനാല്‍ പ്രദേശത്തുള്ളവര്‍ ക്വോറന്റൈനില്‍ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.