28 March 2024 Thursday

പച്ചക്കറിതൈകളുടെജില്ലാതല നടീല്‍ ഉദ്ഘാടനം നടത്തി

ckmnews


പെരുമ്പിലാവ് :സി.പി.എം നേതൃത്വത്തിലുള്ള ജില്ലാ സംയോജിത കൃഷി സമിതി ഈ വര്‍ഷത്തെ വിഷു പ്രമാണിച്ച് ലോക്കല്‍ കമ്മിറ്റി തലങ്ങളില്‍ വിഷു ചന്തകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പച്ചക്കറിതൈകളുടെ നടീല്‍ ഉത്സവം നടത്തി.കുന്നംകുളം ഏരിയ കമ്മിറ്റിക്ക് കീഴിൽ കൊരട്ടിക്കരയില്‍ 

സി.പി.എം

ജില്ലാ കമ്മറ്റി അംഗവും മികച്ച കർഷകനുമായ

 എം. ബാലാജിയുടെ

 ആറ് ഏക്കർ സ്ഥലത്താണ്

വെള്ളരി, മത്തൻ,കയ്പ, പടവലം,കുക്കുമ്പർ, തണ്ണി മത്തൻ,കുമ്പളം, പയർ, ചീര,എന്നിവ കൃഷി ചെയ്യുന്നത്

 സി.പി.ഐ എം ജില്ലാ സെക്രട്ടറി 

എം.എം വർഗ്ഗീസ് പച്ചക്കറി തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

 സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.എൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു.മിതമായ വിലക്ക് ഗുണ

നിലവാരമുള്ള പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് സംയോജിത കൃഷി സമിതിയുടെ ലക്ഷ്യം

പൂർണ്ണമായും ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.ചടങ്ങിൽ

ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.കെ വാസു,ജില്ലാ സംയോജിത കൃഷി സമിതി 

ജില്ലാ കൺവീനർ ഡോ. സെൽവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്,കടവല്ലൂർ

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ, സി.ഐ.ടി യു ഏരിയ പ്രസിഡണ്ട് എം.എൻ മുരളീധരൻ,ജില്ലാ പഞ്ചായത്തംഗം

പത്മം വേണുഗോപാൽ,കടവല്ലൂർ

 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

പ്രഭാത് മുല്ലപ്പിള്ളി,നസ്രറത്ത് അബ്ദുൽ ഖാദർ,അനില അശോകൻ ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന യു.പി,കർഷക സംഘം നേതാക്കളായ

എം.പി പ്രശാന്തൻ, കെ.കെ സതീശൻ, കെ.ബി ജയൻ, മുഹമ്മദ് ഹനീഫ,ഹരി, സതിശൻ , രവി കുന്നംകുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ജില്ലാ കമ്മറ്റി അംഗം എം ബാലാജി സ്വാഗതവും,

കർഷകസംഘം ഏരിയാ സെക്രട്ടറി 

 കെ.കൊച്ചനിയൻ നന്ദിയും പറഞ്ഞു.