19 April 2024 Friday

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ckmnews

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം


തൃശൂർ∙ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം


തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ സജീവ് വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. തീ കെടുത്താൻ നാട്ടുകാരും സഹായിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തൃശൂരിൽനിന്നു 2 യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്ത് എത്തി. തുടർന്ന് വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.