24 April 2024 Wednesday

മൂന്നാർ തണുത്ത് വിറയ്ക്കുന്നു; അഞ്ചു വർഷത്തിനിടയിൽ ആദ്യമായി ഈ അവസ്ഥ

ckmnews

മൂന്നാർ തണുത്ത് വിറയ്ക്കുന്നു; അഞ്ചു വർഷത്തിനിടയിൽ ആദ്യമായി ഈ അവസ്ഥ


മൂന്നാർ ∙ ഫെബ്രുവരി പകുതിയായിട്ടും മൂന്നാർ മേഖലയിൽ അതിശൈത്യം തുടരുന്നു.  ഒരാഴ്ചയായി ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസാണ് അതിരാവിലെ താപനില. തോട്ടം മേഖലകളായ കുണ്ടള, തെന്മല, ലക്ഷ്മി, ചിറ്റുവര, ചെണ്ടുവര, എല്ലപ്പെട്ടി ചൊക്കനാട് ,


പാമ്പാടും ഷോല എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒന്നു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസാണ് താപനില.  അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഫെബ്രുവരി മാസത്തിൽ താപനില ഇത്രയധികം താഴ്ന്നത്. താപനില താഴ്ന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് മേഖലയിൽ അനുഭവപ്പെടുന്നത്. 



ജനുവരിയിൽ മൂന്നു തവണയായി പത്തു ദിവസം മൂന്നാർ മേഖലയിൽ താപനില മൈനസ് നാലു വരെയെത്തിയിരുന്നു. ഈ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ജനുവരി 28ന് മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. ഒരാഴ്ചയായി രാത്രിയിലും പുലർച്ചെയും തണുപ്പ്അ തിശക്തമാണെങ്കിലും പകൽ ചൂട് കൂടുതലാണ്. 16 മുതൽ 23 ഡിഗ്രി സെൽഷ്യാസായിരുന്നു  കഴിഞ്ഞ ഒരാഴ്ചയായി പകൽ അനുഭവപ്പെട്ട ചൂട്. മൂന്നാറിന്റെ സമീപ പ്രദേശങ്ങളായ പള്ളിവാസൽ, ആനച്ചാൽ, തോക്കു പാറ, കല്ലാർ എന്നിവിടങ്ങളിലും ഒരാഴ്ചയായി തണുപ്പ് ശക്തമാണ്