28 March 2024 Thursday

ആശങ്കയിൽ കടവല്ലൂർ പഞ്ചായത്ത്,ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews


പെരുമ്പിലാവ്:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നതിൽ ആശങ്കയിലായ് കടവല്ലൂർ പഞ്ചായത്ത്,ഇന്ന് പഞ്ചായത്തിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, പതിനൊന്നാം വര്‍ഡ് തിപ്പിലശ്ശേരിയില്‍ ഒരു കുടുബത്തിലെ 3 പേര്‍ക്കും,6-ാം വാര്‍ഡ് പതാക്കരയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍ട്ടി പിസിആര്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.