25 April 2024 Thursday

ചങ്ങരംകുളം സ്വദേശിയുടെ 'പുറത്ത്' ഷോർട്ട് ഫിലിം ഫെബ്രുവരി 12 ന് റിലീസ് ചെയ്യും

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ വൈശാഖ് സാഞ്ചസ് സംവിധാനം ചെയ്ത 'പുറത്ത്' ഷോർട്ട് ഫിലിം ഫെബ്രുവരി 12 ന് റിലീസ് ചെയ്യും . Nechi Cuts എന്ന യൂറ്റൂബ് ചാനലിലൂടെയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്. സമകാലിക വിഷയങ്ങളെ പരിമിതിക്കുള്ളിൽ നിന്ന് വെള്ളിത്തിരയിലെത്തിക്കാൻ ശ്രമിക്കുന്ന യുവ സംവിധായകൻ കൂടിയായ വൈശാഖിന്റെ നാലാമത്തെ ഷോർട്ട് ഫിലിം ആണ് 'പുറത്ത്' എന്ന പേരിൽ റിലീസ് ചെയ്യുന്നത്