20 April 2024 Saturday

റോഡരികിൽ നിർത്തിയിട്ട പിക്കപ്പിന്റെ ബാറ്ററി മോഷണം പോയതായി പരാതി

ckmnews


ചങ്ങരംകുളം:റോഡരികിൽ നിർത്തിയിട്ട പിക്കപ്പിന്റെ ബാറ്ററി മോഷണം പോയതായി പരാതി.കോക്കൂർ സ്വദേശി കൊട്ടാരത്ത് സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് മോഷ്ടാക്കൾ ബാറ്ററി കവർന്നത്.ചങ്ങരംകുളം മേഖലയിൽ മുമ്പും സമാനമായ രീതിയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി കവർന്നിട്ടുണ്ട്.സംഭവത്തിൽ ഉടമ ചങ്ങരംകുളം പോലീസിന് പരാതി നൽകി