29 March 2024 Friday

സമ്മിശ്ര കൃഷിയുമായി മണികണ്ഠൻ പടിഞ്ഞാറ്റത്ത് വിജയം കൊയ്യുന്നു

ckmnews

സമ്മിശ്ര കൃഷിയുമായി മണികണ്ഠൻ പടിഞ്ഞാറ്റത്ത് വിജയം കൊയ്യുന്നു


ചങ്ങരംകുളം:നെൽ കൃഷിയിലും പച്ചക്കറി കൃഷിയിലും വിജയം കൊയ്ത് കോക്കൂർ സ്വദേശി മണികണ്ഠൻ പടിഞ്ഞാറ്റത്ത്. ഓരോ സീസണിലും കാലാവസ്ഥക്ക് അനുയോജ്യമായ  വ്യത്യസ്തമായ കൃഷി ചെയ്താണ് ഓട്ടോ ഡ്രൈവർ കൂടിയായ മണികണ്ഠൻ  വിജയം കൊയ്യുന്നത്. 26 ഏക്കറോളം വരുന്ന നെൽകൃഷിയും മത്തൻ വെള്ളരി വെണ്ട പയർ ചീര തുടങ്ങിയ പച്ചക്കറികളും മണികണ്ഠൻ ഇത്തവണ കൃഷി ഇറക്കിയിട്ടുണ്ട്. മറ്റ് കൃഷിയെ അപേക്ഷിച്ച് ചീരക്കൃഷി ലാഭകരമാണെന്നും ആലംകോട് കൃഷിഭവനിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.വർഷങ്ങളായി കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരുന്ന മണികണ്ഠന്  കഴിഞ്ഞവർഷം  ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ  കർഷക ദിനത്തിൽ യുവ കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു.നെൽകൃഷിയിലെ വിളവ്  സപ്ലൈ കോക്ക്‌ കൈമാറുകയും പച്ചക്കറി ഇനങ്ങൾ നേരിട്ട് ഷോപ്പുകളിൽ എത്തിച്ചുമാണ്  വിൽപ്പന നടത്തിവരുന്നത്. നല്ലൊരു വരുമാനത്തിന് പുറമേ ഒരു വിനോദ ഉപാധി പോലെയാണ് ഈ യുവകർഷകൻ കൃഷിയെ സ്നേഹിക്കുന്നത്.