25 April 2024 Thursday

ആലംകോട് പഞ്ചായത്തിലെ ആദ്യ സയാഹ്ന പാർക്കിനായി ചിറകുളം ഒരുങ്ങുന്നു 25 ലക്ഷം രൂപയുടെ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും

ckmnews

ആലംകോട് പഞ്ചായത്തിലെ ആദ്യ സയാഹ്ന പാർക്കിനായി ചിറകുളം ഒരുങ്ങുന്നു

25 ലക്ഷം രൂപയുടെ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കും

ചങ്ങരംകുളം:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിയ്യാനൂർ ചിറക്കുളം സൗന്ദര്യവൽകരണ പ്രവർത്തി ആരംഭിക്കുന്നു.മുൻ സ്പീക്കറും പൊന്നാനി എംഎൽഎ യുമായിരുന്ന ശ്രീരാമകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയുടെ 

സൗന്ദര്യവൽകരണ പ്രവർത്തിയാണ് കഴിഞ്ഞ ദിവസം ടെൻഡർ ആയത്.നിരവധി സാങ്കേതിക തടസ്സങ്ങളിൽ പെട്ട് കിടന്നിരുന്ന പദ്ധതി പൊന്നാനി എംഎൽഎ പി നന്ദകുമാറിൻ്റെ ഇടപെടലിനെ തുടർന്നാണ്  ഭരണാനുമതിയും,സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടി പൂർത്തിയായത്.ജില്ലാ പഞ്ചായത്തിൻ്റെ നാൽപ്പതു ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച കുളത്തിനു ചുറ്റുമാണ് ഇപ്പൊൾ നടപ്പാതയും, ഇരിപ്പിടവും ഉൾപെടെയുള്ള ആദ്യ ഘട്ട  പ്രവർത്തികൾ ആരംഭിക്കാൻ പോകുന്നത്.ടൂറിസം വകുപ്പിൻ്റെ നേതത്വത്തിൽ നടക്കുന്ന  സംസ്ഥാന സർക്കാരിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ പൊന്നാനി താലൂക്കിൽ നിന്ന് ഉൾപ്പെട്ട സ്ഥലം കൂടിയാണ് ചിയ്യാനൂർ ചിറക്കുളം. ഇതിനുവേണ്ട രണ്ടാം ഘട്ട പ്രവർത്തികൾക്ക് ആലംകോട് പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തി ആരംഭിക്കുന്നതോടെ ആലംകോട് പഞ്ചായത്തിലെ ആദ്യ സയാഹ്ന പാർക്കായി ചിറക്കുളം മാറും.വാർഡ് മെമ്പർ അബ്ദുൽ മജീദിൻ്റെ നേതൃത്വത്തിൽ ദുബായ് മിറാക്ക്ൾ ഗാർഡൻ ഡിസൈനർ ആയ ജാശിദ് മുത്തൂർ ആണ് പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയത്