23 April 2024 Tuesday

മാളികപ്പുറം' ഒ.ടി.ടി. റിലീസ് തിയതി നിശ്ചയിച്ചു

ckmnews

റിലീസ് തിയതി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ഗന്ധര്‍വ ജൂനിയര്‍ എന്ന സിനിമയുടെ പൂജാ വേളയ്‌ക്കൊപ്പമാണ് ‘മാളികപ്പുറം’ (Malikappuram) ഡിജിറ്റല്‍ റിലീസ് തിയതി പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി 15 മുതല്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാവും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സ്ട്രീം ചെയ്യും.


അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാല്‍ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.സംഗീതം- രഞ്ജിന്‍ രാജ്, ക്യാമറാമാന്‍- വിഷ്ണു നാരായണന്‍ നമ്ബൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.


വരികള്‍- സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം- അനില്‍ ചെമ്ബൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി- സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- രജീസ് ആന്റണി, ബിനു ജി നായര്‍ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍- ഷരീഫ് , സ്റ്റില്‍സ്- രാഹുല്‍ ടി., ലൈന്‍ പ്രൊഡ്യൂസര്‍- നിരൂപ് പിന്റോ, ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, മാനേജര്‍സ്- അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ്റ്- വിപിന്‍ കുമാര്‍, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്