25 April 2024 Thursday

നേർച്ചക്ക് എത്തിച്ച ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ പാലക്കാട് ആറു പേർ അറസ്റ്റിൽ

ckmnews

മാത്തൂര്‍: പാലക്കാട് മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്. കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ, തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ, മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി, മാത്തൂർ സ്വദേശികളും ആഘോഷ കമ്മിറ്റി അംഗങ്ങളുമായ അബ്ദുൾ കരിം, ഷമീർ, സെയ്ദ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.


ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരിപാടി കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ വടി കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസംരക്ഷ വകുപ്പ് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.