20 April 2024 Saturday

കേരളത്തിലെ ആദ്യ വർക്ക്‌ ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ആയ CIAT വിമുക്ത ഭഡന്മാരെ ആദരിച്ചു

ckmnews

കേരളത്തിലെ ആദ്യ വർക്ക്‌ ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ആയ CIAT വിമുക്ത ഭഡന്മാരെ ആദരിച്ചു


പൊന്നാനി :CIAT (കാനോലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി )പൊന്നാനി മുനിസിപ്പാലിറ്റിയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു.ഈ കാലഘടത്തെ വിദ്യാർത്ഥികളിൽ കളഞ്ഞുപോകുന്ന രാജ്യസ്നേഹത്തെ വളർത്തിയെടുക്കാനും രാജ്യത്തെ കാക്കുന്ന ഭടന്മാർ രാജ്യത്തിനു നൽകിയ സംഭാവനയെ സ്മരിക്കുവാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി CIAT സംഘടിപ്പിച്ചത്.വിവിധ കാലത്ത് സർവീസിൽ ഉണ്ടായിരുന്ന പൊന്നാനിക്കാരായ 10 ഭടന്മാരെയാണ് ആദരിച്ചത്.പൊന്നാനി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഉപ്പാല ചടങ്ങ് ഉൽഘാടനം നിർവഹിച്ചു.ചരിത്രകാരനും മുൻ അധ്യാപകനുമായ ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ അഥിതിയായി.  ഫാസിൽ കനോലി(COO, CIAT) സ്വാഗതവും  തജിദ്(CEO, CIAT) ഹസ്സൻ അധ്യക്ഷനും ആയ പരിപാടിയിൽ  വാർഡ് കൗൺസിലർ ശാഹുൽ ഹമീദ്, INC പ്രവർത്തകൻ അഷ്‌റഫ്‌ നെയ്തല്ലൂർ,അഫാന്റ(CMO, CIAT), ഫാഹിസ കബീർ(GM, CIAT), ദിവ്യ വസുദേവ്(HOD, CIAT)എന്നിവർ പങ്കെടുത്തു സംസാരിച്ചു. CIAT വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനൊപ്പം അരങ്ങേറി.