20 April 2024 Saturday

28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത സ്ഫടികം മൂവിയുടെ വിജയം ആഘോഷിച്ചു

ckmnews

28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത സ്ഫടികം മൂവിയുടെ വിജയം ആഘോഷിച്ചു


ചങ്ങരംകുളം:28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത സ്ഫടികം മൂവിയുടെ വിജയം ആഘോഷിച്ചു.ചങ്ങരംകുളം മാർസ് സിനിമാസിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്‌. പുതിയ പരീക്ഷണങ്ങളും സൗണ്ട് എഫക്റ്റും എടുത്തു

പറയേണ്ടതാണെന്നും ഏറ്റവും പുതിയ സാങ്കേതിക മികവോടെ ചിത്രം തീയറ്ററിൽ കാണാൻ സാധിച്ചതിൽ മാർസ് തിയേറ്റർ

CEO അജിത്തേട്ടനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫാൻസ് ഭാരവാഹികൾ പറഞ്ഞു.പ്രസിഡണ്ട് സതീഷ് കേക്ക് മുറിച്ചു.വിജയാഘോഷത്തിൽ മിഥുൻ കത്തിരവളപ്പിൽ,ശരത് ചങ്ങരംകുളം,ശങ്കരനാരായണൻ മൂക്കുതല,ഉണ്ണികൃഷ്ണൻ കല്ലുർമ്മ,ജംഷി മാട്ടം,അജയഘോഷ് എന്നിവർ നേതൃത്വം നൽകി