19 April 2024 Friday

പുനർനിർമ്മിച്ച പെരുമുക്ക് ഫാറൂഖ് മസ്ജിദിന്റെ ഉൽഘാടനം നാളെ നടക്കും

ckmnews

പുനർനിർമ്മിച്ച പെരുമുക്ക് ഫാറൂഖ് മസ്ജിദിന്റെ ഉൽഘാടനം നാളെ നടക്കും


ചങ്ങരംകുളം:പെരുമുക്ക് പടിഞാറേമുക്കിലെ പുനർ നിർമ്മാണം പൂർത്തിയായ ഫാറൂഖ് മസ്ജിദിന്റെ ഉൽഘാടനം നാളെ നടക്കും.ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ സമസ്തയുടെ  പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് നടക്കുന്ന പൊതുയോഗം ഉസ്താദ് അലി അക്ബർ ഫൈസി(പെരുമുക്ക് മഹല്ല് ഖതീബ്)ഉൽഘാടനം ചെയ്യും.പൊതു യോഗത്തിൽ സ്വാലിഹ് ഹുദവി തൂത മുഖ്യപ്രഭാഷണം നടത്തും