29 March 2024 Friday

തളർന്ന് വീണ് മരണത്തോട് മല്ലടിച്ച പശുവിന് പുതുജീവൻ നൽകി ഡയറി ഫാം അസോസിയേഷൻ ഭാരവാഹികൾ

ckmnews

തളർന്ന് വീണ് മരണത്തോട് മല്ലടിച്ച പശുവിന് പുതുജീവൻ നൽകി ഡയറി ഫാം അസോസിയേഷൻ ഭാരവാഹികൾ


ചങ്ങരംകുളം:തളർന്ന് വീണ് മരണത്തോട് മല്ലടിച്ച പശുവിന് പുതുജീവൻ നൽകി ഡയറി ഫാം അസോസിയേഷൻ ഭാരവാഹികൾ.ആലംകോട് പഞ്ചായത്തിൽ പന്താവൂരിൽ താമസിച്ചിരുന്ന ചെമ്പ്ര രാഘവന്റെ 200 കിലോയോളം തൂക്കം വരുന്ന പശുവാണ് കഴിഞ്ഞ  6 ദിവസമായി എണീറ്റ് നിൽക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിൽ മരണത്തോട് മല്ലടിച്ചത്.അധികൃതർ കയ്യൊഴിഞ്ഞതോടെ മനോവിശമത്തിലായ കുടുംബത്തെസഹായിക്കാൻ ഒടുവിൽ പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡയറി ഫാം അസോസിയേഷൻ ഭാരവാഹികൾ എത്തി.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം കൗലിഫ്റ്റ് ഉപയോഗിച്ച് തളർന്ന് കിടന്ന പശുവിന് എണീപ്പിച്ച് നിർത്തി വെള്ളവും ഭക്ഷണവും നൽകി.വട്ടംകുളം പഞ്ചായത്തിൽ ഉണ്ടായിരുന്നു കൗ ലിഫ്റ്റ് ഉപയോഗിച്ചാണ് പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.പ്രദേശത്ത് അടുത്ത കാലത്തായി നിരവധി പശുക്കൾ ഇത്തരത്തിൽ തളർന്ന് വീണ് മരണത്തിന് കീഴടങ്ങിയെന്നും ഇതിൽ 43 ഓളം പശുക്കളെ കൗ ലിഫ്റ്റിങ് ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ കഴിഞ്ഞെന്നും ഇവർ പറഞ്ഞു.പല കർഷകരുടെയും ജീവിതമാർഗ്ഗമായ കന്ന് കാലികൾ ഇത്തരത്തിൽ കുഴഞ്ഞ് വീണ് മരണപ്പെടുമ്പോഴും കാരണം കണ്ടെത്താനോ മതിയായ ചികിത്സ നൽകാനോ അധികൃതർക്ക് കഴിയുന്നില്ലെന്ന പരാതികളാണ് ക്ഷീരകർഷകർ ഉയർത്തുന്നത്.ഇതിനോടകം ചർമ്മ മുഴ അടക്കമുള്ള നിരവധി അസുഖങ്ങൾ കന്ന് കാലികളിൽ പിടിപെട്ട് പലരുടെയും ഉപജീവനം തന്നെ തടസപ്പെടുകയാണ്.പഞ്ചായത്തിലോ മൃഗാശുപത്രിയിലോ വേണ്ടത്ര ഡോക്ടർമാരോ മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്നും അസുഖങ്ങൾ കണ്ടെത്താനോ ചികിത്സിക്കാനോ ഉള്ള ഒരു തരത്തിലുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടില്ലെന്നും കർഷകർ പറഞ്ഞു.