25 April 2024 Thursday

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.

ckmnews

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും. 


പെരുമ്പിലാവ് :പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും.ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കും.തുടര്‍ന്ന് ദേവിയുടെ പ്രത്യേക വഴിപാടായ നടക്കല്‍പ്പറ തുടങ്ങും. ഉച്ചക്ക് 3 മണിയോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും.ചിറ്റേപ്പുറത്ത് ശ്രീകുട്ടന്‍ ഭഗവതിയുടെ തിടമ്പേറ്റും, കോങ്ങാട് രാധാകൃഷണന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയേകും. വൈകീട്ട് 5 മണിയോടെ പ്രാദേശിക പൂരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പാരമ്പരാഗത വേലവരവിനുശേഷം നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 8 ഓളം ഗജവീരന്‍മാര്‍ അണിനിരക്കും.വെള്ളിത്തിരിത്തി പ്രഭാകരന്‍ നായര്‍ പാണ്ടിമേളത്തിനു നേതൃത്വം നല്‍കും. വൈകുന്നേരം ദീപാരാധന, നിറമാല,തായമ്പക,ചുറ്റുവിളക്ക്, തുടര്‍ന്ന് കളം പാട്ട്, പാന പൂജയും തുടര്‍ന്ന് രാത്രിപൂരം ആവര്‍ത്തിച്ചതിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ 5.30ന് കൂറ വലിക്കുന്നതോടു കൂടി പൂരത്തിന് സമാപനം കുറിക്കും