28 March 2024 Thursday

കടവല്ലൂർ പഞ്ചായത്തിലെ വാർഡ് 17 കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

ckmnews


പെരുമ്പിലാവ്:കോവിഡ്- 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായ് കടവല്ലൂർ പഞ്ചായത്തിലെ വാർഡ് 17 കണ്ടെയ്ൻമെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.വാർഡ് 17 -ൽ ഇന്ന് 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, കഴിഞ്ഞ ദിവസം വാർഡിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും വിവിധ സ്ഥാപനങ്ങളിൽ പോകുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.