20 April 2024 Saturday

കെ.എസ് നാരായണൻ നമ്പൂതിരി പുതിയ തലമുറക്കൊരു പാഠപുസ്തകം:ജോസ് വളളൂർ

ckmnews



കുന്നംകുളം :പൊതുപ്രവർത്തന രംഗത്ത് സംശുദ്ധത ഉയർത്തി പിടിച്ച കെ.എസ് നാരായണൻ നമ്പൂതിരി  പുതിയ തലമുറക്കൊരു പാഠപുസ്തകമെന്ന്

 ഡി. സി. സി പ്രസിഡൻ്റ് ജോസ് വളളൂർ.നീണ്ട 19 വർഷക്കാലം വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിന്റെ നിയമസഭാ സാമാജികനായിരുന്ന കെ എസ് നാരായണൻ നമ്പൂതിരിയുടെ ഇരുപത്തിയഞ്ചാം അനുസ്മരണ പൊതുസമ്മേളനം കുന്നംകുളത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണ പൊതു ചടങ്ങ് സംഘടിപ്പിച്ചത് .

 ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ ജയശങ്കർ അധ്യക്ഷത വഹിച്ചു.കുന്നംകുളം നിയോജക മണ്ഡലം കേന്ദ്രമാക്കി കെ.എസ് നാരായണൻ നമ്പൂതിരിയുടെ നാമധേയത്തിൽ സ്മാരക ട്രസ്റ്റ് ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ജയശങ്കർ സൂചിപ്പിച്ചു.കെ പി സി സി മെമ്പർ ജോസഫ് ചാലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ഭാരവാഹികളായ കെ സി ബാബു, സി ഐ  ഇട്ടിമാത്തു, വി കെ രഘുസ്വാമി, ടി കെ ശിവശങ്കരൻ , പ്രവാസി കോൺഗ്രസ് ഭാരവാഹികളായ യാവുട്ടി ചിറമനെങ്ങാട്, നെൽസൻ ഐപ്പ്, ദളിത്  കോൺഗ്രസ് സംസ്ഥാന ഭാരവാഹി വാസു കോട്ടോൽ,കോൺഗ്രസ് ഭാരവാഹികളായ അഡ്വ വി.സി ലത്തീഫ് , ബിജു സി ബേബി, എം എസ് മണികണ്ഠൻ, കെ എ ജ്യോതിഷ് ,പി സി ഗോപാലകൃഷ്ണൻ, സി കെ ജോൺ , പി പി യേശുദാസ് , എൻ കെ കബീർ, സി കെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത്ജോഡോ യാത്രയുമായി ബന്ധപ്പെട്ട്  കാശ്മീരിൽ അദ്ദേഹത്തോടൊപ്പം യാത്ര നടത്തിയ കുന്നംകുളം നിയോജകമണ്ഡലത്തിലെ പദയാത്രികരെ ചടങ്ങിൽ ആദരിച്ചു.