20 April 2024 Saturday

പ്രേംനസീർ പുരസ്‌കാരം ലുക്മാൻ അവറാന് ഫെബ്രുവരി 11ന് ശനിയാഴ്ച്ച സമ്മാനിക്കും

ckmnews



ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം ഫെബ്രുവരി 11ന് ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വച്ചു നടക്കുന്ന ചടങ്ങിൽ യുവ നടൻ ലുക്മാൻ അവറാന് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജനാധിപത്യ മതേതര ചേരിയോടൊപ്പം ജീവിതത്തിൽ ഉടനീളം ചേർന്നു നിന്ന് പ്രവർത്തിച്ച അതുല്യ കലാകാരനായ പ്രേംനസീറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ആണ് സംസ്കാര സാഹിതി ഇത്തരത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തിയത്.സ്വപ്രയത്നം കൊണ്ട് സിനിമാ രംഗത്ത് കടന്ന് വന്ന് പ്രതിഭാവൈഭവം കൊണ്ട് പടിപടിയായി ഉയർന്ന് വെള്ളി വെളിച്ചത്തിന്റെ മുൻ നിരയിൽ എത്തി പ്രേക്ഷക മനസ്സിൽ ഒരു ഇടം ഉറപ്പിച്ച കലാകാരൻ എന്ന നിലക്കാണ് ലുക്മാൻ അവറാനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.അവാർഡ് ദാന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ,സിനിമാ സംവിധായകൻ ലാൽ ജോസ്, നടൻ ജോയ് മാത്യു, സിനിമാ സംവിധായകനും സംസ്കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് എന്നിവരുൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ പിടി അജയ്മോഹൻ,സംഘാടക സമിതി ഭാരവാഹികളായ  

റിയാസ് മുക്കോളി,പ്രണവം പ്രസാദ്,ഹുറൈര്‍ കൊടക്കാട്,പി.ടി. കാദർ,  അടാട്ട് വാസുദേവൻ, എം.ടി. ഷെറീഫ്, അരുൺ ലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ  സംബന്ധിച്ചു.