25 April 2024 Thursday

സിപിഎം വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

ckmnews


ചങ്ങരംകുളം:സിപിഎം വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്ന നവീദ് പള്ളിക്കര, ഷാജി എന്നിവർക്ക് സ്വീകരണം നല്‍കി. സിഎം യൂസഫ് ഹാരമണിയ്ച്ചും മാണിശ്ശേരി അബ്ദുള്ളക്കുട്ടി മെമ്പർഷിപ്പ് നൽകിയും പുതുതായി വന്ന പ്രവര്‍ത്തകരെ സ്വീകരിച്ചു.ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ നന്നംമുക്ക് മേഖല വൈസ് പ്രസിഡണ്ട്, CITU മലപ്പുറം ജില്ലാ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നവീദ് സിപിഐഎം പാർട്ടി  മെമ്പർ കൂടിയായിരുന്നു.എവി അബ്ദുറു, അഷറഫ് കാട്ടിൽ, എംവി ഷബീർ, പിവി സലീം, എംവി ബഷീർ, എംകെ ഇക്ബാൽ, പിവി ലത്തീഫ്, റഊഫ് മറ്റു നേതാക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.