28 March 2024 Thursday

കെ.പി.സി സി ഒബിസികപ്പൂർ ബ്ലോക്ക് കമ്മറ്റി ഓൺലൈൻ പഠനത്തിന് ടിവി നൽകി

ckmnews


ചങ്ങരംകുളം:കെപിസിസി ഒബിസി കപ്പൂർ ബ്ലോക്ക് കമ്മറ്റി ഓൺലൈൻ പഠനത്തിന് സൗജന്യ  ടി.വി. നൽകി.ചാലിശ്ശേരി പഞ്ചായത്ത് പടിഞ്ഞാറെ പട്ടിശ്ശേരി എട്ടോളിപ്പാറ സുധീഷ് - ജിഷ ദമ്പതികളുടെ മക്കൾക്ക് നൽകിയ സൗജന്യ എൽ.ഇ.ഡി  ടി.വി ഡി.സി.സി.സെക്രട്ടറി ബാബു നാസർ കൈമാറി  . വാർഡ് മെമ്പർ പ്രദീപ് ചെറുവശ്ശേരി അധ്യക്ഷത വഹിച്ചു.കെപിസിസി ഒബിസി വിഭാഗം ബ്ളോക് പ്രസിഡന്റ് ലിബിൻകപ്പൂർ , മണ്ഡലം പ്രസിഡന്റ് അബ്ദുൽഖാദർ ഹാജി,  മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുനിൽകുമാർ,കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ്

എ . എം.ഷഫീക്,പൊതുപ്രവർത്തകരായ ഉണ്ണി തടത്തിൽ,നൗഷാദ് പത്തായപുരക്കൽ,റഫീഖ്,ഷൈല പോറ്റമ്മൽ,പ്രേമ തടത്തിൽ , കണ്ണൻ തടത്തിൽ, ഒബിസി വാർഡ് പ്രസിഡന്റ് സുബ്രഹ്മണ്യൻ തടത്തിൽ എന്നിവർ സംസാരിച്ചു.