20 April 2024 Saturday

ക്ഷേത്രത്തിന്റെ പടിപ്പുര കാറിടിച്ച് തകർത്തു, വാഹനമോടിച്ചത് മദ്യപിച്ച്; പോലീസിന് നേരേയും ആക്രമണം

ckmnews

നെന്മാറ(പാലക്കാട്): നെല്ലിക്കുളത്തി മൂലസ്ഥാനം ക്ഷേത്രത്തിന്റെ പടിപ്പുര കാറിടിച്ച് തകർത്ത സംഭവം അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയിനംപാടം സ്വദേശി രഞ്ജിത്തിനെയാണ് (27) നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്.


ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ പടിപ്പുരയും ചുമരിന്റെ ഒരുഭാഗവും തകർത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കുനേരെ അസഭ്യം പറഞ്ഞ് പ്രതി അക്രമാസക്തനായി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസുകാരിൽ ഒരാളെയാണ് മർദിച്ചത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു.


പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.