25 April 2024 Thursday

ചാലിശ്ശേരിയില്‍ ട്രാഫിക്ക് മിറര്‍ സ്ഥാപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാതൃകയായി

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി അങ്ങാടിപതിമൂന്നാം വാർഡ് പടിഞ്ഞാറെ മുക്കിൽ നിന്ന് മുക്കൂട്ട ഭാഗത്തേക്കും ,എം ജി റോഡിലേക്കും പോകുന്ന രണ്ട് കവലകളിൽ  ബി.ജെ.പി ,യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ  ട്രാഫിക്ക് മിറർ സ്ഥാപിച്ചത്  നാടിന് മാതൃകയായി.പാതയിലെ രണ്ട് വളവുകളും കാൽനട യാത്രക്കാർക്കും ,  വാഹനയാത്രക്കാർക്കും ദുരിതമായിരുന്നു.ഇരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാതിരിക്കുന്നത് പലപ്പോഴും ഇവിടെ വാക്കു തർക്കത്തിനും കാരണമാക്കുറുണ്ടായിരുന്നു.മിറർ സ്ഥാപിച്ചത് ഗ്രാമവാസികൾക്ക് അപകട സാധ്യത കുറക്കുന്നതിന്  ഏറെ സഹായകമായി.ഞായറാഴ്ച നടന്ന മിറർ സ്ഥാപിക്കുന്ന ചടങ്ങിന്   ബി ജെ പി ചാലിശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റി ജ.സെക്രട്ടറി അഖിൽ,യുവമോർച്ച പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീരാഗ്,ഒ ബി സി മോർച്ച മണ്ഡലം കമ്മിറ്റി അംഗം അജീഷ്,സുബ്രമണ്യൻ,വേലായുധൻ,ചന്ദ്രൻ,ജയരാജൻ,സായന്ത്,പ്രസീധ്,ദിലീപ്,സുജിഷ് എന്നിവർ പങ്കെടുത്തു.