19 April 2024 Friday

വാട്‌സ്‌ആപ്പ് സ്റ്റാറ്റസിന്റെ സ്വകാര്യത സംരക്ഷിക്കാം; പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ പരിചയപ്പെടാം

ckmnews

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നിരവധി ഫീച്ചറുകളാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് കൊണ്ടുവന്നത്.സ്റ്റാറ്റസുമായി ബന്ധപ്പെട്ട ഒരു ഫീച്ചറാണ് പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍.


വാട്‌സ്‌ആപ്പില്‍ പങ്കുവെയ്ക്കുന്ന ഓരോ സ്റ്റാറ്റസിനും പ്രൈവസി സെറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് ആരൊക്കേ കാണണമെന്ന് തീരുമാനിക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് ഈ സംവിധാനം. 


2017ലാണ് സ്റ്റാറ്റസ് ഫീച്ചര്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍. പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടറിലൂടെ സ്റ്റാറ്റസ് കാണേണ്ടവരെ നിശ്ചയിച്ച്‌ കഴിഞ്ഞാല്‍ ഇത് സേവ് ആകും. അടുത്ത സ്റ്റാറ്റസ് പങ്കുവെയ്ക്കുമ്ബോള്‍ ഇത് ഡിഫോള്‍ട്ട് ഓപ്ഷനായി മാറുന്ന രീതിയിലാണ് സംവിധാനം.