24 April 2024 Wednesday

മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ റോഡ് ഇടിഞ്ഞു

ckmnews

മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ റോഡ് ഇടിഞ്ഞു


മാറഞ്ചേരി:സംസ്ഥാനപാതയിൽ പനമ്പാടിനടുത്ത് പെരുവഴിക്കുളത്ത് റോഡിലെ കലുങ്ക് നിർമാണത്തിനിടെ റോഡ് ഇടിഞ്ഞു താഴ്ന്ന് ഗതാഗതം മുടങ്ങി.വെളിയംകോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ വാഹനങ്ങൾ മാറഞ്ചേരി വഴി തിരിച്ച് വിട്ടതാണ് നിർമാണപ്രവൃത്തിക്കിടെ റോഡ് തകരാൻ കാരണമായത്.കലുങ്ക് നിർമാണത്തിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതും മുൻകരുതൽ ഇല്ലാതെ നിർമാണ പ്രവൃത്തി തുടർന്നതും റോഡിന്റെ തകർച്ചക്ക് കാരണമായെന്നാണ് നിഗമനം.നിലവിൽ ഗതാഗതം പൂർണ്ണമായും തടസപ്പെനിലയിലുള്ള റോഡ് എത്രയും വേഗം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു