29 March 2024 Friday

കേരള മുസ്ലിം നവോത്ഥാനം ചരിത്രഗ്രന്ഥത്തിൻറെ ബുക്കിംഗ് ഉദ്ഘാടനം ചെയ്തു

ckmnews

കേരള മുസ്ലിം നവോത്ഥാനം ചരിത്രഗ്രന്ഥത്തിൻറെ ബുക്കിംഗ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കെ എൻ എം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കേരള മുസ്ലിം നവോത്ഥാനം രണ്ടാം വാല്യം ചരിത്രവും ദർശനവും എന്ന ഗ്രന്ഥത്തിൻറെ പ്രീ പബ്ലിക്കേഷൻ രജിസ്ട്രേഷൻ അസബാഹ് അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ 

കെ പി അബ്ദുൽ അസീസിൽ നിന്ന് രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് 

കെ എൻ എം ജില്ലാ വൈസ് പ്രസിഡണ്ട് 

വി മുഹമ്മദുണ്ണിഹാജി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിo നവോത്ഥാന രംഗത്ത് നേതൃത്വം നൽകിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ മൊയ്തു മൗലവി 

കെഎം സീതിസാഹിബ് എന്നിവരടക്കമുള്ള മഹാരഥന്മാരുടെ ജീവചരിത്രം വിശദീകരിച്ചുകൊണ്ടുള്ള ഗ്രന്ഥംജൂൺ മാസത്തിൽ പുറത്തിറഅതിൻറെ ഭാഗമായാണ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത് .എം വി എം റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡണ്ട് കെ ഹമീദ് മാസ്റ്റർ അധ്യക്ഷo വഹിച്ചു.പി പി എം അഷ്റഫ് കുഞ്ഞുമുഹമ്മദ് പന്താവൂർ 

പി ഐ മുജീബ് റഹ്മാൻ അബ്ദുറഹിമാൻ ഒതളർ എന്നിവർ പ്രസംഗിച്ചു