23 April 2024 Tuesday

പാലപ്പെട്ടി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലറ്റ്‌ കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

ckmnews

പാലപ്പെട്ടി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലറ്റ്‌ കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു


എരമംഗലം :മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവ:  ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലറ്റ്‌ കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ  സുബൈർ നിർവഹിച്ചു.ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിൽ അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ സൗദഅബ്ദുള്ള,എച്ച് എം ഇൻചാർജ് ഗീത ടീച്ചർ,സീനിയർ മാലിനി ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ പി സന്ധ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു