വിദ്യാർത്ഥികൾക്ക് നാടൻപാട്ടിലൂടെ ഒറുചാൽ നാടൻ പാട്ട് സംഘം ജലസംരക്ഷണ സന്ദേശം നൽകി

വിദ്യാർത്ഥികൾക്ക് നാടൻപാട്ടിലൂടെ ഒറുചാൽ നാടൻ പാട്ട് സംഘം ജലസംരക്ഷണ സന്ദേശം നൽകി
ചങ്ങരംകുളം:ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമ പഞ്ചായത്തിലെ കക്കിടിപ്പുറം കെ വി യു പി സ്കൂളിൽ വെച്ചു കേരള അസ്സോസ്സിയേഷൻ ഫോർ റൂറൽ ഡെവലെപ്മെന്റ്ന്റെ നേത്രത്വത്തിൽ സുരേഷ് കരിന്തലക്കൂട്ടം നയിക്കുന്ന ഒറുചാൽ നാടൻപാട്ടുകൾ സങ്കടിപ്പിച്ചു. പരിപാടിയിൽ ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത കെ.കെ അദ്ധ്യക്ഷത വഹിച്ചു.ശേഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രെഡിഡന്റ് ഷഹീർ കെ വി ഉദ്ഘാടനം ചെയ്തു.ഷെരീഫ്,മൈമൂന,ശശി, ചന്ദ്രമതി എന്നീ മെമ്പർമാരും പി.ടി.എ പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ മാസ്റ്ററും പരിപാടിക്ക് ആശംസകൾ പറഞ്ഞു. isa ഐഎസ്എ കാർഡിന്റെ കോഡിനേറ്റർ സുഹൈൽ, രുഫൈദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പ്രശസ്ത നാടൻപാട്ട് കലാ കാരനായിരുന്ന ജിതേഷ് കക്കിടിപ്പുറത്തിൻ്റെ വീട്ടുകാരെക്കൂടി സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.