20 April 2024 Saturday

കോക്കൂര്‍ ബ്രദേഴ്സ് ക്ളബ്ബ് ലൈബ്രറിക്ക് ഒരു വര്‍ഷത്തെ വീക്ഷണം പത്രം സമ്മാനിച്ചു

ckmnews


ചങ്ങരംകുളം: കായിക, കലാ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന കോക്കൂർ ബ്രദേഴ്സ് ക്ലബ്ബിന്റെ ലൈബ്രറിയിലെക്ക് ഒരു വർഷത്തേക്ക് വീക്ഷണം ദിന പത്രം നൽകി. ക്ലബ്ബിൽ നടന്ന പരിപാടി ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.  വീക്ഷണം പത്രം ക്ലബ്ബ് പ്രസിഡണ്ട് കെ.വി. മുനീർ ടി.കെ.അഷറഫിൽ നിന്ന് ഏറ്റ് വാങ്ങി. അജ്മാൻ  ഇൻകാസ് വർക്കിംഗ് പ്രസിഡണ്ട് റഫീക്ക് മാനംകണ്ടം ആണ് പത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽവെച്ച്  ക്ലബ്ബിനുള്ള റഫീക്ക് മാനംകണ്ടത്തിന്റെ ഉപഹാരം ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സിദ്ധീക്ക് പന്താവൂർ നൽകി. എം.കെ.സലീം, പി.അബ്ദുൾ സലാം, മാമു കല, അരുൺലാൽ, പി.എം.നൂറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.