29 March 2024 Friday

ഓട്ടുചാൽ നാടൻ പാട്ട് ടീം നാടൻ പാട്ടുകളിലൂടെ വിദ്യാർത്ഥികൾക്ക് ജല സംരക്ഷണ സന്ദേശം നൽകി

ckmnews

ഓട്ടുചാൽ നാടൻ പാട്ട് ടീം നാടൻ പാട്ടുകളിലൂടെ വിദ്യാർത്ഥികൾക്ക് ജല സംരക്ഷണ സന്ദേശം നൽകി


എടപ്പാൾ:ജല സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനായി സ്കൂളുകളിൽ ഒട്ടുചാൽ നാടൻ പാട്ട് സംഘടിപ്പിച്ചു.ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ IEC പ്രവർത്തങ്ങളുടെ ഭാഗമായാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ സ്കൂളിൽ പ്രശസ്ത ഓട്ടു ചാൽ നാടൻ പാട്ട് ടീം ജല സംരക്ഷണ സന്ദേശം നാടൻ പാട്ടുകളിലൂടെ കുട്ടികളിലേക്ക്‌ എത്തിച്ചത്. നാടൻ പാട്ടിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സിഎൻയുപി സ്കൂളിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുൽ മജീദ് കഴുങ്ങിൽ ജലത്തിന്റെ  പ്രധാന്യത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ജലം അമൂല്യമാണ് എന്ന സന്ദേശംനൽകി ഉദ്ഘാടനം നിവഹിച്ചു.പരിപാടിയിൽ സ്കൂളിലെ പിടിഎ പ്രസിഡണ്ട്‌ നവാബ്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂളിലെ പ്രധാന അദ്ധ്യാപിക ലളിത സ്വാഗതം പറഞ്ഞു.പരിപാടിയിൽ ആശംസ നേർന്നുക്കൊണ്ട് ആരാഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് പരിപാടിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.നിർവഹണസഹായ ഏജൻസിയുടെ (kard) ജില്ല പ്രൊജക്റ്റ്‌ കോർഡിനേറ്റിർ പ്രവീൺ,വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ്‌ ടീം ലീഡർ റുഫൈദ, പ്രൊജക്റ്റ്‌ ടീം ലീഡർ സുഹൈൽ,എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.