01 April 2023 Saturday

ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

ckmnews

പാലക്കാട്‌ :വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടിൽ തൂങ്ങി മരിച്ചത്.റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ മറ്റ് പ്രശ്നങ്ങൾ ഗിരീഷിന് ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു