01 April 2023 Saturday

28 വർഷങ്ങൾക്ക് ശേഷം പുതുമയോടെ തീയറ്ററുകളിൽ എത്തുന്ന ആടുതോമയെ സ്വീകരിക്കാൻ ഒരുങ്ങി മോഹൻലാൽ ഫാൻസ്

ckmnews

28 വർഷങ്ങൾക്ക് ശേഷം പുതുമയോടെ തീയറ്ററുകളിൽ എത്തുന്ന ആടുതോമയെ സ്വീകരിക്കാൻ ഒരുങ്ങി മോഹൻലാൽ ഫാൻസ്


ചങ്ങരംകുളം:നീണ്ട 28 വർഷങ്ങൾക്ക് ശേഷം 4K വിസ്മയത്തോടെ ഡോൾബി അറ്റ്മോസ് സൗണ്ടിൽ റീ റിലീസിനൊരുങ്ങുന്ന സ്ഫടികം എന്ന മോഹൻലാൽ ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങി ആരാധകർ.ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ചങ്ങരംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ ഫെബ്രുവരി 9ന് ചിത്രത്തിന്റെ റീ റിലീസ് ദിനത്തിൽ കാലത്ത് 7 മണിക്ക് ഫാൻസ് ഷോ സംഘടിപ്പിക്കും.ഫാൻസ് ഭാരവാഹികൾക്കുള്ള ഐഡി കാർഡ് വിതരണം ഉദ്ഘാടനം മാർസ് സിനിമാസ് CEOഅജിത്ത് മായനാട്ട് നിർവഹിച്ചു.ഏരിയ പ്രസിഡണ്ട് സതീഷ് ഏറ്റ് വാങ്ങി.ജംഷി മാട്ടം,ശരത്ത് ചങ്ങരംകുളം,മിഥുൻ ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.പുതുമയോടെ വീണ്ടുമെത്തുന്ന ആടുതോമയെയും സംഘത്തെയും വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്