19 April 2024 Friday

വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ തുടക്കമായി

ckmnews


ചങ്ങരംകുളം: വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് അംഗത്വ കാമ്പയിന് തുടക്കമായി. പാർട്ടി പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എം.കെ.അബ്ദുറഹ് മാൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സി.വി. സുലൈമാൻ, വി.കെ.അബ്ദുൽ ഖാദർ, വി.കെ. നിയാസ്, വി.കെ. ഫാത്തിമ, എൻ.എം. സുഹൈർ, കെ.പി. മിസ് രിയ, ടി.പി. ബീപാത്തു എന്നിവർക്ക് അംഗത്വ കാർഡ് നൽകി. പൊന്നാനി മണ്ടലം കമ്മറ്റിയംഗം ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ഹംസ, അബ്ദുട്ടി വളയംകുളം എന്നിവർ പ്രസംഗിച്ചു.