25 April 2024 Thursday

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം: അനുജ്ഞ നാളെ, സ്വാമി സുനിൽദാസ് പങ്കെടുക്കും

ckmnews


എടപ്പാൾ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കേരളത്തിൽ നടക്കുന്ന സത്പുത്രസൗഭാഗ്യത്തിനായുള്ള പുത്രകാമേഷ്ടി യാഗത്തിന്റെ അനുജ്ഞ ചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കും. യാഗമനുഷ്ടിക്കുന്ന യജമാനനും പത്‌നിയും മഹാദേവന്റെ അനുഗ്രഹവും അനുവാദവും വാങ്ങുന്ന അനുജ്ഞ ചടങ്ങിൽ മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് മുഖ്യാതിഥിയാകും.

7.30-ന് വാദ്യഘോഷങ്ങളോടെയും താലപ്പൊലിയോടെയും സ്വാമിജിയെയും ജയമാനനായ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവരടക്കമുള്ള വിശിഷ്ട വ്യക്തികളെയും ആനയിച്ച ശേഷമാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി കാർമികത്വം വഹിക്കും.

യാഗശാലക്ക് കൃത്യമായ കണക്കുകൾ കുറിച്ച ശേഷം കുറ്റിയടിക്കൽ ചടങ്ങ് പത്തു മണിക്ക് നടക്കും. പ്രശസ്ത പണ്ഡിതൻ കുഴിയാംകുന്ന് രാമൻ ഭട്ടതിരിപ്പാട് ചടങ്ങ് നിർവഹിക്കും.

യാഗത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ദമ്പതിമാർ 18-ാം തീയതിക്കകം puthrakameshtiyagam.com എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും മൂന്നു സവനങ്ങളാണ് നടക്കുക. ഇതിൽ ഒരെണ്ണത്തിലോ ഏഴു ദിവസങ്ങളിലായി നടക്കുന്ന 21 എണ്ണത്തിലോ സൗകര്യപ്രദമായ രീതിയിൽ പങ്കെടുക്കാം. താമസ സൗകര്യം വേണ്ടവർക്ക് അതും ലഭ്യമാക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

യാഗത്തോടനുബന്ധിച്ച് യാഗശാലക്കു പുറത്തു സാംസ്‌കാരിക വേദിയിൽ കലാവിരുന്നുകൾ എഅവതരിപ്പിക്കാനാഗ്രഹിക്കുന്നവർ  9497829361 നമ്പറിലും യാഗശാല പരിസരത്തുള്ള സ്റ്റാളുകൾ ആവശ്യമുള്ളവർ 9446407564 നമ്പറിലും ബന്ധപ്പെടണം